headerlogo
recents

വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും

നിയമലംഘനം നടത്തുകയും മൂന്ന് മാസം വരെ പിഴയടയ്ക്കുകയും ചെയ്യാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്.

 വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും
avatar image

NDR News

25 Jan 2026 11:41 AM

  തിരുവനന്തപുരം :സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി. ഇതോടെ വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലായി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കർശന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്നും മുന്നറിയിപ്പ് നൽകി.

   പിഴയടക്കാൻ 45 ദിവസത്തെ സാവകാശം അതിനുശേഷം കർശന നടപടി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ തടയും. എല്ലാ നിയമനടപടികളും വാഹനത്തിൻ്റെ ആർസി ഉടമയ്‌ക്കെതിരെ യായിരിക്കും. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും.

  ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റാണെന്നാണ് പ്രധാന നിര്‍ദേശം. അതിന് ശേഷം 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയോ നിയമലംഘനം നടന്നിട്ടില്ലെങ്കില്‍ തെളിവ് സഹിതം അത് തെളിയിക്കുകയോ വേണം. ഇതിന് തയ്യാറായില്ലെങ്കില്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക.

  നിയമലംഘനം നടത്തുകയും മൂന്ന് മാസം വരെ പിഴയടയ്ക്കുകയും ചെയ്യാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്. ചുവപ്പ് സിഗ്നല്‍ ലംഘിക്കല്‍, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് മുന്നില്‍ അധികം തവണ ചലാന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസം വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കും.

 

NDR News
25 Jan 2026 11:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents