മെക് സവൻ നടുവണ്ണൂർ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഏരിയ ട്രെയിനർ അഷറഫ് പുളിയനാട് പതാക ഉയർത്തി
നടുവണ്ണൂർ: നടുവണ്ണൂർ ടൗൺ മെക് സവൻ വ്യായാമ പരിശീലന കേന്ദ്രം ആഭിമുഖ്യത്തിൽ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നടു വണ്ണൂർ വേദിക ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഏരിയ ട്രെയിനർ അഷറഫ് പുളിയനാട് പതാക ഉയർത്തി.
അഡ്വക്കറ്റ് ഉമ്മർ മണാട്ടേരി മൂസക്കോയ നടുവണ്ണൂർ, സുനന ടീച്ചർ, അബ്ദുൽ സമദ് സി കെ, ഗിരിജ,സഹീർ ഇ കെ , കബീർ പരപ്പിൽ നിഷ ടീച്ചർ എന്നിവർ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. യൂണിറ്റ് കോഡിനേറ്റർ ബഷീർ മാക്കാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പതാക വന്ദനത്തിന് ശേഷം ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിച്ചു. ശേഷം പായസ വിതരണവും നടത്തി.

