headerlogo
recents

ഓട്ടോ യാത്രയിൽ സഹയാത്രികയുടെ സ്വർണ്ണമാല പൊട്ടിച്ച തമിഴ് സ്ത്രീകൾ അറസ്റ്റിൽ

മൂന്നര പവൻ വരുന്ന മലയാണ് യുവതികൾ പൊട്ടിക്കാൻ ശ്രമിച്ചത്

 ഓട്ടോ യാത്രയിൽ സഹയാത്രികയുടെ സ്വർണ്ണമാല പൊട്ടിച്ച തമിഴ് സ്ത്രീകൾ അറസ്റ്റിൽ
avatar image

NDR News

28 Jan 2026 08:55 AM

വടകര: വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ. തമിഴ്‌നാട് നാഗർ കോവിൽ സ്വദേശികളായ മണിമേഖല, വിജയ പിടിയിലായത്. പൂത്തൂർ പൂന്തോട്ടത്തിൽ ദേവിയുടെ മൂന്നര പവൻ വരുന്ന മലയാണ് യുവതികൾ പൊട്ടിക്കാൻ ശ്രമിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. അറക്കിലാട് 110 കെവി സബ്സ്റ്റേഷൻ സ്റ്റോപ്പിൽ നിന്ന് വടകര പഴയ ബസ് സ്റ്റാന്റിലേക്കുള്ള യാത്രയ്ക്കിടെയാണ് മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. 

     ഇടയ്ക്ക് വച്ച് ഓട്ടോറിക്ഷയിൽ കയറിയ നാടോടി സ്ത്രീകളായ യുവതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വയോധിക തിരിഞ്ഞ് നോക്കിയപ്പോഴാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. ബഹളം വച്ചയുടൻ ഡ്രൈവർ ഓട്ടോറിക്ഷ വഴിയരികിൽ നിർത്തി. ബഹളം കേട്ടെത്തിയ നാട്ടുകാരും ഡ്രൈവറും ചേർന്ന് യുവതികളെ തടഞ്ഞു. തുടർന്ന് വടകര പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 

NDR News
28 Jan 2026 08:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents