headerlogo
recents

കോഴിക്കോട്–മാനന്തവാടി റൂട്ടിൽ രണ്ട്‌ പുതിയ കെഎസ്ആർടിസി സർവീസുകൾക്ക് തുടക്കം

രണ്ട്‌ ബസ് സർവീസുകൾ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

 കോഴിക്കോട്–മാനന്തവാടി റൂട്ടിൽ രണ്ട്‌ പുതിയ കെഎസ്ആർടിസി സർവീസുകൾക്ക് തുടക്കം
avatar image

NDR News

28 Jan 2026 06:41 PM

    കുറ്റ്യാടി: ​കോഴിക്കോട്–മാനന്തവാടി റൂട്ടിൽ പുതുതായി അനുവദിച്ച 12 കെഎസ്ആർടിസി ബസുകളിൽ രണ്ട്‌ ബസ് സർവീസുകൾ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ടി കെ മോഹൻദാസ്, കൺട്രോളിങ് ഇൻസ്പെക്ടർ വി എം ഷാജി, എ ടി ഒ രഞ്ജിത്ത്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

   ബസുകളുടെ സമയക്രമം:

ആദ്യ ബസ് രാവിലെ ഏഴിന്‌ തൊട്ടിൽപ്പാലത്തുനിന്ന് പുറപ്പെട്ട് കുറ്റ്യാടിയിൽ എത്തും. കുറ്റ്യാടിയിൽനിന്ന്‌ 7.20ന് തിരിച്ച്‌ 8.50ന് മാനന്തവാടിയിൽ എത്തും. രാവിലെ 9.15ന് മാനന്തവാടിയിൽനിന്ന്‌ പുറപ്പെടും. 10.45ന് കുറ്റ്യാടിയിലെത്തും. കുറ്റ്യാടിയിൽനിന്ന്‌ പേരാമ്പ്ര വഴി 12.15ന്‌ കോഴിക്കോട്ട് എത്തും. 12.45ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് പേരാമ്പ്ര വഴി 2.15ന് കുറ്റ്യാടിയിലെത്തും.

  കുറ്റ്യാടിയിൽനിന്ന്‌ തൊട്ടിൽപ്പാലം വഴി 3.45ന് മാനന്തവാടിയിലെത്തും. തുടർന്ന് 4.10ന് മാനന്തവാടിയിൽ നിന്ന്‌ പുറപ്പെട്ട് കുറ്റ്യാടിയിൽ 5.40ന് എത്തുകയും കുറ്റ്യാടിയിൽനിന്ന് പേരാമ്പ്ര വഴി വൈകിട്ട് 7.10ന് കോഴിക്കോട്ട് എത്തുകയും ചെയ്യും. കോഴിക്കോട്ട് നിന്ന് വൈകിട്ട് 7.40ന് പുറപ്പെടും. 9.10ന് കുറ്റ്യാടിയിലെത്തും. കുറ്റ്യാടിയിൽനിന്ന്‌ രാത്രി 9.20ന് തൊട്ടിൽപ്പാലത്ത് എത്തും.

   രണ്ടാം ബസ് രാവിലെ 4.50ന് തൊട്ടിൽപ്പാലത്തുനിന്ന്‌ പുറപ്പെട്ട് അഞ്ചിന്‌ കുറ്റ്യാടിയിലെത്തും. കുറ്റ്യാടിയിൽനിന്ന് പുറപ്പെട്ട് 6.30ന് കോഴിക്കോട്ട്‌. ഏഴിന്‌ കോഴിക്കോട്ട് നിന്ന്‌ പുറപ്പെട്ട് 8.30ഓടെ കുറ്റ്യാടിയിലെത്തും. കുറ്റ്യാടിയിൽനിന്ന്‌ പത്തോടെ മാനന്തവാടിയിൽ എത്തും. രാവിലെ 10.30ന് മാനന്തവാടിയിൽനിന്ന്‌ പുറപ്പെട്ട് 12 ഓടെ കുറ്റ്യാടിയിൽ. കുറ്റ്യാടിയിൽനിന്ന്‌ 1.30ഓടെ കോഴിക്കോട്ട് എത്തും. പകൽ രണ്ടിന് കോഴിക്കോട്ട് നിന്നും പുറപ്പെട്ട് 3.30ന് കുറ്റ്യാടിയിലെത്തും. തുടർന്ന് അഞ്ചിന്‌ മാനന്തവാടിയിൽ എത്തിച്ചേരും. വൈകിട്ട് 5.20ന് മാനന്തവാടിയിൽനിന്ന്‌ പുറപ്പെട്ട് 7.25ന് കുറ്റ്യാടിയിൽ എത്തും. കുറ്റ്യാടിയിൽനിന്ന്‌ രാത്രി 7.40ന് തൊട്ടിൽപ്പാലത്ത് എത്തും.

NDR News
28 Jan 2026 06:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents