ദുബായിൽ നിന്നും നാട്ടിലേക്ക് വരാനിരുന്ന കാപ്പാട് സ്വദേശി ഹൃദയാഘാതത്താൽ മരിച്ചു
രണ്ടര വർഷം മുമ്പ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചുപോയതാണ്
കാപ്പാട്: കാപ്പാട് സ്വദേശി കുട്ടി മാപ്പിളകത്ത് അബ്ദുൽ റഷീദ് ദുബായിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 54 വയസ്സായിരുന്നു. രണ്ടര വർഷത്തിനു ശേഷം നാട്ടിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിൽ ആയിരുന്നു.. അബ്ദുൽ റഷീദ്. മരണാനന്തര, ആശുപത്രി നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലെത്തിക്കും.
കുട്ടി മാപ്പിള കത്ത് മുഹമ്മദ് കോയയാണ് പിതാവ്. തിരുവങ്ങൂർ പറമ്പത്ത് ആമിന മാതാവാണ്. നടുവണ്ണൂർ സ്വദേശിയായ ഫൗസിയ ആണ് ഭാര്യ. മക്കൾ റസീൻ ഫാരിസ് , ഫിർനാസ് (ദുബായ്) മുഹമ്മദ് ഫിസാൽ Lതിരുവങ്ങൂർർ ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി). മരുമകൾ: തഹലീയ ജാസ്മിൻ (കൊല്ലം) സഹോദരങ്ങൾ: ആയിഷബി, ശരീഫ , ഹാജറ ജുനൈസ്, ജാഫർ, റുമിജ.

