headerlogo
recents

ഭാര്യയെ സംശയിച്ച് സ്വന്തം വീടിന് തീയിട്ട് മധ്യവയകൻ

ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം

 ഭാര്യയെ സംശയിച്ച്  സ്വന്തം വീടിന് തീയിട്ട് മധ്യവയകൻ
avatar image

NDR News

30 Jan 2026 05:49 PM

പത്തനംതിട്ട:പത്തനംതിട്ടയിൽ സ്വന്തം വീടിന് തീയിട്ട് മധ്യവയകൻ. ഭാര്യയോടുള്ള സംശയത്തെ തുടർന്നായിരുന്നു ഇത്. വകയാർ കൊല്ലംപടിയിൽ വീട്ടിൽ സിജുവാണ് ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ വീടിന് തീയിട്ടത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം., പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി. രജനിയുടേയും സിജുവിൻ്റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാർ ഉറങ്ങാൻ കിടന്നതായിരുന്നു.പിന്നാലെ ശബ്ദദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോൾ സിജുവിനെ കാണാനില്ലായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാൾ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. പെയിന്റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഭാര്യയുമായി സിജോ നിരന്തരം വാഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു.

     ഇന്നലെ രാത്രിയിലും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. സിജുവിന് രജനിയിലുള്ള സംശയമാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇയാളുടെ കയ്യിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വീടിന്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്. നിലവിൽ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

 

NDR News
30 Jan 2026 05:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents