headerlogo
recents

ചുവരില്‍ വരച്ച സ്വപ്ന വീട് യാഥാര്‍ത്ഥ്യമായി: മിഥുനായി നിര്‍മ്മിച്ച വീടിൻ്റെ താക്കോല്‍ കൈമാറി

മന്ത്രി വി ശിവൻകുട്ടിയും, കെ. എൻ ബാലഗോപാലും ചേര്‍ന്ന് സ്വപ്ന വീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

 ചുവരില്‍ വരച്ച സ്വപ്ന വീട് യാഥാര്‍ത്ഥ്യമായി: മിഥുനായി നിര്‍മ്മിച്ച വീടിൻ്റെ താക്കോല്‍ കൈമാറി
avatar image

NDR News

31 Jan 2026 03:12 PM

  കൊല്ലം :കൊല്ലം തേവലക്കര ബോയിസ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വീടിന്റെ താക്കോല്‍ കൈമാറി. മന്ത്രി വി ശിവൻകുട്ടിയും കെ. എൻ ബാലഗോപാലും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

   സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കുന്ന തിനായി കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിക്കുന്നത്. പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജ യുടെയും മകനാണ് മിഥുന്‍.

   കഴിഞ്ഞ ജൂലൈയിലായിരുന്നു ദാരുണ സംഭവം. ക്ലാസില്‍ ചെരുപ്പ് എറിഞ്ഞുകളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ ബെഞ്ചും ഡെസ്‌കും ചേര്‍ത്തിട്ട് കയറുന്നതിനിടെ തെന്നി വീഴാനായുകയും വൈദ്യുതി ലൈനില്‍ പിടിക്കുകയുമായിരുന്നു മിഥുൻ.

   സംഭവത്തിന് പിന്നാലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് ഗുരുതരമായ വീഴ്ച ഉണ്ടായതായി വൈദ്യുത വകുപ്പ് പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. തറയില്‍ നിന്നും വൈദ്യുത ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും ആവശ്യമായ സുരക്ഷാ അകലം പാലിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വൻ സുരക്ഷാ വീ‍ഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.

NDR News
31 Jan 2026 03:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents