താമരശ്ശേരിയിൽ ഓട്ടോയും കാറുമിടിച്ച് അപകടത്തിൽ വയോധികക്ക് പരിക്കേറ്റു
കോരങ്ങാട് സ്കൂളിന് സമീപമാണ് കാറും ഓട്ടോറിക്ഷയും ഇടിച്ച് അപകടമുണ്ടായത്
താമരശ്ശേരി: താമരശ്ശേരിയിൽ വാഹന അപകടത്തിൽ വയോധികക്ക് പരിക്കേറ്റു. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ കോരങ്ങാട് ഹൈസ്കൂളിന് സമീപം കാറും ഓട്ടോറിക്ഷയും ഇടിച്ചാണ് അപകടം ഉണ്ടായത്. കാറ് ഓട്ടോയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എളേറ്റിൽ വട്ടോളി മങ്ങാട് സ്വദേശിനി യശോദയ്ക്കാണ് പരിക്കേറ്റത്.
ഓട്ടോറിക്ഷയിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് യാത്ര ചെയ്‌തിരുന്നത്.
കൂടെ യാത്ര ചെയ്ത മറ്റു മൂന്നുപേർക്കും കാര്യമായ പരിക്കില്ല. താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയിൽ പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ കാറിടിക്കുക യായിരുന്നു, ശനിയാഴ്ച രാത്രി 9: 30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ യശോദാ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

