headerlogo
recents

ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വലിയ ദുരന്തം

കുട്ടിയെ തട്ടുമെന്ന വിധത്തിലായിരുന്നു ബസ് വന്നത്

 ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വലിയ ദുരന്തം
avatar image

NDR News

02 Feb 2026 11:56 AM

കോഴിക്കോട്: ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വലിയ ദുരന്തം. വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുഞ്ഞ്. കൊടിയത്തൂരിലായിരുന്നു സംഭവം.

ആശുപത്രിയിൽ പോകാനായി ഓട്ടോയിൽ വന്നതായിരുന്നു കുഞ്ഞും അമ്മയും. ഓട്ടോ ഇറങ്ങി അമ്മ പണം കൊടുക്കുന്ന സമയത്തു കുട്ടി റോഡിലേക്ക് ഓടി. ഓട്ടോയുടെ പിറകിൽ കൂടെ വന്ന ബസ് കുട്ടി കണ്ടിരുന്നില്ല. ഉടൻ ബസ് ഡ്രൈവർ ബസ് വലത്തേയ്ക്ക് തിരിച്ചു. തുടർന്ന് കുട്ടി ഓടിമാറുന്നത് സമീപത്തെ സി.സി.ടി.വി യിൽ പതിഞ്ഞിട്ടുണ്ട്.

    കുട്ടിയെ തട്ടുമെന്ന വിധത്തിലായിരുന്നു ബസ് വന്നത്. ഡ്രൈവറുടെ ഒരു നിമിഷത്തെ മനോധൈര്യമാണ് കുഞ്ഞിന് രക്ഷയായത്. ഇല്ലായിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിനാകും കൊടിയത്തൂർ സാക്ഷ്യം വഹിക്കേണ്ടി വരിക. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യം പ്രചരിച്ചതോടെ ഡ്രൈവറുടെ മനോധൈര്യത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

NDR News
02 Feb 2026 11:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents