അതിവേഗ റെയിൽപാത തുടങ്ങുന്നതിനായി ഇ.ശ്രീധരൻ ഓഫീസ് തുറന്നു
പൊന്നാനിയിലാണ് ശ്രീധരൻ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്
പൊന്നാനി: കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായി ഡിപിആർ തയ്യാറാക്കാൻ എന്നവകാശപ്പെട്ട് ഇ.ശ്രീധരൻ ഓഫീസ് തുറന്നു. പൊന്നായിലാണ് ശ്രീധരൻ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. അശ്വിനി വൈഷ്ണവ് ഡിപിആർ തയ്യാറാക്കാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്റെ അവകാശവാദം.
എന്നാൽ ആദായനികുതിയുടെ ഭാഗത്ത് നിന്നും മന്ത്രിയുടെ ഭാഗത്ത് നിന്നോ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങൾക്ക് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ ഇടനാഴികളിലും കേരളം ഉൾപ്പെട്ടിരുന്നില്ല.

