headerlogo
recents

നാദാപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി അപകടം

വിദ്യാർത്ഥികളെ വീടുകളിൽ എത്തിച്ച് മടങ്ങി വരുന്നതിനിടെയാണ് അപകടം

 നാദാപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട്  കിണറിന് മുകളിലേക്ക് ഇടിച്ചു കയറി അപകടം
avatar image

NDR News

02 Feb 2026 10:30 PM

നാദാപുരം: നാദാപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് പറമ്പിലെ കിണറിന് മുകളിലേക്ക് ഇടിച്ചു കയറി അപകടം. വട്ടോളി ഹൈടെക് പബ്ലിക് സ്കൂളിലെ ബസാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളെ വീടുകളിൽ എത്തിച്ച ശേഷം മടങ്ങി വരുന്നതിനിടെയാണ് നിയന്ത്രണംവിട്ടതിനെ തുടർന്ന് അപകടമുണ്ടായത്. 

    അസ്കറിന്റെ പറമ്പിനോട് ചേർന്ന മതിൽ തകർത്താണ് ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറിയത്. പകുതിയിലധികം വെള്ളം ഉണ്ടായിരുന്ന കിണറിന്റെ ആൾമറയിൽ തട്ടി നിൽക്കുന്ന നിലയിലായിരുന്നു വാഹനം. ഈ സമയം ഡ്രൈവർ മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

NDR News
02 Feb 2026 10:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents