headerlogo
recents

ബസും സ്കൂട്ടറും അപകടത്തിൽപ്പെട്ട് യുവതി മരണപ്പെട്ടു

ഇന്നലെ വൈകീട്ട് കണ്ണഞ്ചേരിയിലാണ് സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടിറിൽ ബസ്സിടിച്ചത്

 ബസും സ്കൂട്ടറും അപകടത്തിൽപ്പെട്ട് യുവതി മരണപ്പെട്ടു
avatar image

NDR News

03 Feb 2026 01:32 PM

കോഴിക്കോട്:പന്നിയങ്കര കണ്ണഞ്ചേരി സ്കൂട്ടറിൽ ബസ് ഇടിച്ച് യുവതി മരിച്ചു ഇന്നലെ വൈകീട്ട് കണ്ണഞ്ചേരിയിൽ സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടിറിൽ ബസിടിച്ച് നടുവട്ടം കൈതവളപ്പ് സ്വദേശി ഫൗസിയ (52) ആണ് മരിച്ചത്. പരിക്കേറ്റ ഇളയ സഹോദരി സൈഫുന്നിസ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിറ്റി ഫറോക്ക് കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന പി കെ ടി എന്ന സ്വകാര്യബസ്സാണ്, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഫൗസിയ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്.

ബസ്സിന്റെ പിൻചക്രം ഫൗസിയയുടെ തലയിലൂടെ കയറി ഇറങ്ങുക യായിരുന്നു. ഇരുവരെയും ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫൗസിയയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. ഭർത്താവ്: ഇസ്മായിൽ മക്കൾ: ഉമറുൽഫായിക്,ഉമ്മർ ഫാറൂഖ് സഹോദരൻ: റസാഖ്

 

 

NDR News
03 Feb 2026 01:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents