കോഴിക്കോട് വൻ കഞ്ചാവ് വേട്ട: 42 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മുണ്ടിക്കൽ താഴം പട്ടാള മുക്ക് ഭാഗത്ത് നിന്നാണ് അറസ്റ്റ്
കോഴിക്കോട്: 42 കിലോ കഞ്ചാവുമായി കോഴിക്കോട് യുവാവ് പിടിയിലായി. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ (42) ആണ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. മുണ്ടിക്കൽ താഴം പട്ടാള മുക്ക് ഭാഗത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒഡിഷയിൽ നിന്നും വില്‌പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പ്രതിയിൽ നിന്നും പിടികൂടിയത്. ഇന്നലെ രാത്രി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൻ്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് ആണ് കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതി പൊലീസിന് മൊഴി നല്കി.

