headerlogo
recents

പേരാമ്പ്ര മണ്ഡലത്തിൽ വാണിജ്യ ടി സ്ഥാനത്തിൽ ഔഷധ സസ്യകൃഷി ഒരുങ്ങുന്നു

പേരാമ്പ്ര റസ്റ്റ് ഹൗസിൽ ഫിബ്ര 7 ന് വൈകിട്ട് 4 മണിക്ക് ആലോചനാ യോഗം

 പേരാമ്പ്ര മണ്ഡലത്തിൽ വാണിജ്യ ടി സ്ഥാനത്തിൽ ഔഷധ സസ്യകൃഷി ഒരുങ്ങുന്നു
avatar image

NDR News

06 Feb 2026 10:15 AM

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിൽ സംസ്ഥാന ഔഷധ സസ്യ ബോർഡുമായി ചേർന്നു പച്ചമരുന്നു സസ്യകൃഷി വ്യാപിക്കാനായി എം.എൽ എ ടി.പി രാമകൃഷ്ണൻഫിബ്രവരി ഏഴിന് പേരാമ്പ്ര റസ്റ്റ് ഹൗസിൽ വൈകിട്ട് 4 മണിക്ക് ആലോചനാ യോഗം വിളിച്ചു ചേർക്കുന്നു. മണ്ഡലത്തിലെ ആയുർവേദ മെഡിക്കൽ ഓഫീസർമാർ, കൃഷി ഓഫീസർമാർ, സംസ്ഥാനത്തെ പ്രമുഖ ഔഷധ നിർമ്മാണ പ്രതിനിധികൾ, കാർഷിക വിദഗ്ധർ എന്നിവർ പങ്കടുക്കും.

     ശാസ്ത്രീയമായ ഔഷധ സസ്യകൃഷി പരിപാലനം, സംഭരണം, അർധ സംസ്കരണം, വിപണം തുടങ്ങിയവ യോഗത്തിലെ പ്രധാന ചർച്ചയാകും മണ്ഡലത്തിലെ കർഷകർക്ക് അധിക വരുമാന ലഭ്യതയും ആയൂർവേദ വ്യവസായത്തിന് ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്ക കൂടെ ലഭ്യത ഉറപ്പുവരുത്താനുമൊപ്പം പരിസ്ഥിതി സംരക്ഷണവും പദ്ധതി വിഭാവനം ചെയ്യുന്നു.

       

NDR News
06 Feb 2026 10:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents