headerlogo
recents

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാംപ് നടുവണ്ണൂർ ഹൈസ്കൂളിൽ ആരംഭിച്ചു

കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് കുട്ടികളുമായി സംവദിച്ചു

 ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാംപ് നടുവണ്ണൂർ ഹൈസ്കൂളിൽ ആരംഭിച്ചു
avatar image

NDR News

07 Feb 2026 07:34 PM

നടുവണ്ണൂർ: അത്യാധുനിക സാ

ങ്കേതിക വിദ്യയുടെ മാതൃകയിൽ വിദൂര നിയന്ത്രിത റോവർ നിർമാണം ഉൾപ്പെടെ കുട്ടികളെ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് കോഴിക്കോട് ജില്ലാതല സഹവാസ ക്യാംപ് നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിൽ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ആണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ഗ്രഹങ്ങൾ, ഖനികൾ, മാൻ ഹോളുകൾ തുടങ്ങി മനുഷ്യർക്ക് എത്താൻ പ്രയാസമുള്ള ഇടങ്ങളിൽ പരീക്ഷണങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത റോവർ ഉപകരണങ്ങൾ തയാറാക്കാൻ കുട്ടികൾ ഇതിലൂടെ പരിശീലനം നേടും. കൈറ്റ് പുതുതായി സ്കൂളുകൾക്കു നൽകുന്ന ഇഎസ്പി 32 മൈക്രോ കൺട്രോളർ ഉൾപ്പെട്ട അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

     സബ് ജില്ലാ ക്യാംപുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 102 കുട്ടികളാണു ക്യാംപിൽ പങ്കെടുക്കുന്നത്. ഇന്നു രാവിലെ 10നു കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് കുട്ടികളുമായി സംവദിച്ചു. ജില്ലയിലെ സ്കൂ‌ളുകൾക്കുള്ള അഡ്വാൻസ്ഡ് റോബട്ടിക് കിറ്റുകളുടെ വിതരണോദ്ഘാടനവും നടത്തി.

NDR News
07 Feb 2026 07:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents