headerlogo
recents

ഉള്ളിയേരിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്

മൂന്ന് പേരടങ്ങിയ വാദ്യ കലാകാരന്മാരായിരുന്നു കാറിൽ ഉണ്ടായിരുന്നത്

 ഉള്ളിയേരിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്
avatar image

NDR News

08 Feb 2026 03:02 PM

ഉള്ളിയേരി: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഉള്ളിയേരി-പേരാമ്പ്ര റോഡിൽ ഇന്ന് പുലർച്ച പുളിക്കൂൽ താഴെ ആയിരുന്നു അപകടം. പേരാമ്പ്ര ഭാഗത്തുനിന്നും വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

      മൂന്ന് പേരടങ്ങിയ വാദ്യ കലാകാരന്മാരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവർ ബാലുശ്ശേരിയിലെ പരിപാടി കഴിഞ്ഞ് കൂടെയുണ്ടായിരുന്ന ഒരാളെ തെരുവത്ത് കടവിൽ ഇറക്കി തിരികെ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, മറ്റു രണ്ടുപേരെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

NDR News
08 Feb 2026 03:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents