headerlogo
recents

വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

മംഗലാപുരം -കോയമ്പത്തൂർ ട്രയിൻ തട്ടിയാണ് മരിച്ചത്

 വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
avatar image

NDR News

08 Feb 2026 08:41 PM

വടകര : പൂവ്വാടൻ ഗേറ്റിന് സമീപമാണ് 40 വയസ് തോന്നിക്കുന്ന പുരുഷനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല ഇന്ന് ഉച്ചക്ക് 12.40 ഓടെയാണ് സംഭവം. മാംഗ്ളൂർ കോയമ്പത്തൂർ പാസഞ്ചർ ട്രെയിൻ കടന്നുപോയ ശേഷമാണ് ട്രാക്കിൽ മൃതദേഹം കണ്ടത്. ചിന്നിചിതറിയ നിലയിലാണ് മൃതദേഹമുള്ളത്

       ടീഷർട്ടും ട്രൗസറുമാണ് ഇയാൾ ധരിച്ചിട്ടുള്ളത് ആർ പി എഫ് ഉം വടകര പൊലീസും ചേർന്ന് മൃതദേഹം വടകര ഗവ:ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് സൂചന. വടകര പോലിസ് സ്ഥലത്തെത്തി മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

 

NDR News
08 Feb 2026 08:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents