headerlogo
recents

സമൂഹമാധ്യമ ഇൻഫ്ലുവൻസറായ യുവതി മരിച്ച നിലയിൽ

ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം

 സമൂഹമാധ്യമ ഇൻഫ്ലുവൻസറായ യുവതി മരിച്ച നിലയിൽ
avatar image

NDR News

09 Feb 2026 08:16 PM

കാസർകോട്: സമൂഹമാധ്യമ ഇൻഫ്ലുവൻസറായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനി ചിന്നു പാപ്പുവിനെയാണ് തിങ്കളാഴ്ച ഉച്ചയോടെ ചൂരിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമികപരിശോധനകൾ നടത്തി. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല.

     സമൂഹമാധ്യമങ്ങളിലെ താരമായ യുവതി ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ് ഫോമുകളിൽ ഏറെ സജീവമായിരുന്നു. രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. യുവതിയുടെ വിയോഗവാർത്ത ഫോളോവേഴ്‌സിനെ ഞെട്ടിച്ചിരിക്കുകയാണ്. പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ്' നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു.

 

NDR News
09 Feb 2026 08:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents