headerlogo
recents

ശബരിമല സ്വർണ മോഷണക്കേസ്: ഗോവർദ്ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

താൻ അയ്യപ്പ ഭക്തനാണെന്നും, സ്വർണക്കൊള്ളയിൽ പങ്കില്ല എന്നുമായിരുന്നു ​ഗോവർദ്ധൻ്റെ വാദം.

 ശബരിമല സ്വർണ മോഷണക്കേസ്: ഗോവർദ്ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
avatar image

NDR News

10 Feb 2026 11:55 AM

   ന്യൂഡൽഹി: ശബരിമല ശിൽപ്പപാളി, കട്ടിളപ്പടി സ്വർണ മോഷണക്കേസിൽ അറസ്റ്റിലായ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. താൻ അയ്യപ്പ ഭക്തനാണെന്നും, സ്വർണക്കൊള്ളയിൽ പങ്കില്ല എന്നുമായിരുന്നു ​ഗോവർദൻ്റെ വാദം. എന്നാൽ കേസിൽ അന്വേഷണം നടക്കുകയാണെന്നും ആ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

   ഉണ്ണിക്കൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർധനുമാണ് കേസിലെ മുഖ്യ ആസൂത്രകർ. ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തത്‌ പങ്കജ് ഭണ്ഡാരിയാണെന്നും അയാളിൽനിന്ന് അത്‌ വാങ്ങിയത് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണെന്നും അന്വേഷക സംഘം കണ്ടെത്തിയിരുന്നു. ശബരിമല തന്ത്രിയുടെ മൊഴിയിൽ നിന്നാണ് ഗോവർധനുമായുള്ള ബന്ധത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഗോവർധനെ പരിചയപ്പെടുത്തിയ തെന്നും അയാളുടെ ജ്വല്ലറിയിൽ പോയിട്ടുണ്ടെന്നും തന്ത്രി വെളിപ്പെടുത്തിയിരുന്നു.

  ഉണ്ണിക്കൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർധനുമൊക്കെ കോൺഗ്രസ് ഉന്നതനേതാക്കളു മായി അടുത്ത ബന്ധമുള്ളവരാണ്. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരിക്കെ ഗോവർധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പലതവണ ഡൽഹിയിലെ വസതി യിലെത്തി സന്ദർശിച്ചിരുന്നു. 

NDR News
10 Feb 2026 11:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents