headerlogo
recents

ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിനിയ്ക്ക് പരിക്ക്

കുട്ടി വീണ ശേഷവും ഓട്ടോറിക്ഷ മുന്നോട്ടു പോയതിനുശേഷമാണ് നിർത്തിയത്

 ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിനിയ്ക്ക് പരിക്ക്
avatar image

NDR News

10 Feb 2026 06:08 PM

കൊയിലാണ്ടി: സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകവേ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിനിയ്ക്ക് പരിക്ക്. കോതമംഗലം ജി.എൽ.പി സ്കൂകൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മണമൽ ചെമ്പിൽ വയൽ ആരാധ്യ (6 വയസ്സ്) യ്ക്കാണ് പരിക്കുപറ്റിയത്. കാലിനും കൈയ്ക്കുമാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിന് സമീപം തിങ്കളാഴ്‌ച വൈകിട്ട് നാലര മണിയോടെയായിരുന്നു സംഭവം. പതിവുപോലെ സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു ആരാധ്യ. ഓട്ടോറിക്ഷയിൽ നാല് കുട്ടികളാണ് അപകട സമയത്ത് ഉണ്ടായിരുന്നത് ഓട്ടോറിക്ഷ അമിത വേഗതയിലായിരുന്നെന്നും കുട്ടി തെറിച്ചുവീഴുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

    ഉടൻതന്നെ റോഡിൽ നിന്ന് എഴുന്നേൽക്കുന്ന കുട്ടിയുടെ ദൃശ്യം സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി റോഡിലേക്ക് തെറിച്ചു വീണശേഷവും കുറച്ചധികദൂരം ഓട്ടോറിക്ഷ മുന്നോട്ടു പോയതിനുശേഷമാണ് നിർത്തിയതെന്ന് സംഭവത്തിന് ദൃക്സാക്ഷികളായവർ പറയുന്നു. കുട്ടികൾ തെറിച്ചുവീഴാതിരിക്കാൻ സുരക്ഷാവേലിയില്ലായിരുന്നെന്ന് ആരാധ്യയുടെ രക്ഷിതാവ് പറഞ്ഞു.

 

NDR News
10 Feb 2026 06:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents