headerlogo
recents

ഓട്ടോ-ടാക്‌സി ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്

തിങ്കളാഴ്‌ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം

 ഓട്ടോ-ടാക്‌സി ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്
avatar image

NDR News

10 Feb 2026 08:38 AM

വടകര: ഓട്ടോ-ടാക്‌സി ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കടത്തനാട് ആർട്‌സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർഥികളായ സഞ്ജയ്, ആദിത്യൻ, കൃഷ്‌ണ തീർഥ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്‌ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. തിളങ്ങിയ കാഴ്ച്ചയോടെ ഇനി കൊയിലാണ്ടിയെ കാണാം മലബാർ ഒപ്റ്റിക്സിലൂടെ

     വടകര-തിരുവള്ളൂർ റോഡിൽ കീഴൽമുക്കിലാണ് അപകടം നടന്നത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ടാകി നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കിലും, വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ വടകരയിലെ ആശുപത്രിയിൽ ചികിത്സ തേടി.

 

NDR News
10 Feb 2026 08:38 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents