headerlogo
recents

മദ്യത്തിന് പേരിടല്‍ മത്സരം സ്റ്റേ ചെയ്ത് ഹൈക്കോടതി

മലബാര്‍ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി

 മദ്യത്തിന് പേരിടല്‍ മത്സരം സ്റ്റേ ചെയ്ത് ഹൈക്കോടതി
avatar image

NDR News

12 Feb 2026 09:13 PM

കൊച്ചി: മദ്യത്തിന് പേരിടല്‍ മത്സരത്തിൻ്റെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എം എം സഞ്ജീവ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. പൊതുജനങ്ങളോട് മദ്യത്തിന് പേരിടാന്‍ ആവശ്യപ്പെടുന്നത് അബ്കാരി ചട്ടത്തിന്റെ ലംഘനമാണെന്ന് സഞ്ജീവ് ഹർജിയിൽ ചൂണ്ടിക്കാട്ടി. 

     സര്‍ക്കാര്‍ സ്ഥാപനം തന്നെ മദ്യ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിത്. ബെവ്‌കോയുടെ നടപടി തെറ്റാണ്. ഇത് പിന്‍വലിപ്പിക്കണമെന്നും സഞ്ജീവന്‍ ആവശ്യപ്പെട്ടിരുന്നു. മലബാര്‍ ഡിസ്റ്റിലറീസിനോട് മറുപടി സത്യാവങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

 

NDR News
12 Feb 2026 09:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents