കാട്ടിലപ്പീടികയിൽ ഇന്നോവ കാർ സ്വകാര്യ ബസിൽ ഇടിച്ച് അപകടം
ഇന്നോവ കാറിൻ്റെ ഒരു ഭാഗം തകർന്ന നിലയിൽ
എലത്തൂർ: കാട്ടിലപ്പീടികയിൽ ഇന്നോവ കാർ സ്വകാര്യ ബസിൽ ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ യായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നോവ കാറിൻ്റെ ഒരു ഭാഗം തകർന്ന നിലയിലാണ്.
കൊയിലാണ്ടി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ കാർ. കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൻ്റെ വശത്ത് ഇടിക്കുകയായിരുന്നു. ബസ് സർവ്വീസ് തുടർന്നെങ്കിലും കാർ അല്‌പസമയം റോഡിൽ തന്നെ നിർത്തിയ നിലയിലായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കാർ പിന്നീട് റോഡരികിലേക്ക് മാറി.

