മേപ്പയ്യൂർ സ്കൂളിൽ ആഡംബര കാറുകളുമായി സെൻറ് ഓഫ് പരിപാടിയിൽ വിദ്യാർഥികൾ
കുട്ടികൾ കൊണ്ടുവന്ന വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു
കോഴിക്കോട്: മേപ്പയൂരിൽ വിദ്യാർഥികൾ വാടകയ്ക്ക് എടുത്ത ആഡംബര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. മേപ്പയൂർ ഹയർ സെക്കണ്ടറി സ്കൂകൂളിലെ പ്ലസ്‌ടു വിദ്യാർഥികൾ വാടകയ്ക്കെടുത്ത കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. സെന്റ് ഓഫ് ആഘോഷിക്കാനായാണ് പ്ലസ് ടു വിദ്യാർഥികൾ ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്തത്.
വാഹനത്തിനെതിരെയും ഡ്രൈവർമാർക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റീൽസ് ചിത്രീകരിക്കാൻ വേണ്ടിയാണ് വിദ്യാർഥികൾ വാഹനങ്ങൾ നിരത്തിൽ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു.

