headerlogo
recents

കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി; മരിച്ചത് സംസ്ഥാന പുരസ്‌കാരം നേടിയ കര്‍ഷകന്‍

നാല് ദിവസം മുന്‍പാണ് കീടനാശിനി കുടിച്ച് തളര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയത്

 കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി; മരിച്ചത് സംസ്ഥാന പുരസ്‌കാരം നേടിയ കര്‍ഷകന്‍
avatar image

NDR News

15 Feb 2026 10:01 AM

ചെറുപുഴ: കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലെ ഇടവരമ്പ് സ്വദേശിയായ കര്‍ഷകന്‍ ജീവനൊടുക്കി. ഏലിയാസ് അമ്പാട്ട് ആണ് ജീവനൊടുക്കിയത്. പതിറ്റാണ്ടുകളായി പച്ചക്കറി കൃഷി നടത്തിവരികയായിരുന്ന ഏലിയാസ് അടുത്തിടെ കടുത്ത സാമ്പത്തിക ബാധ്യതയില്‍ ആയിരുന്നു. നാല് ദിവസം മുന്‍പാണ് കൃഷിത്തോട്ടത്തില്‍ കീടനാശിനി കുടിച്ച് തളര്‍ന്നുവീണ നിലയില്‍ ഏലിയാസിനെ കണ്ടെത്തിയത്.

      ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം ചികിത്സ തുടര്‍ന്നെങ്കിലും ഏലിയാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യ മന്ത്രിയില്‍ നിന്നും മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്‌കാരമടക്കം സ്വന്തമാക്കിയ വ്യക്തിയാണ് ഏലിയാസ്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്നു ഏലിയാസ്. വിവിധയിനം പച്ചക്കറികളാണ് ഇദ്ദേഹം കൃഷി ചെയ്തിരുന്നത്.

 

 

NDR News
15 Feb 2026 10:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents