headerlogo
recents

കേരള സീനിയർ സിറ്റിസൺസ് ഫോറം സാദരം പരിപാടി സംഘടിപ്പിച്ചു

പാലക്കാട് പ്രേം രാജിനും, കവി ചന്ദ്രൻ കാർത്തികയ്ക്കും ആദരവ് നൽകി

 കേരള സീനിയർ സിറ്റിസൺസ് ഫോറം സാദരം പരിപാടി സംഘടിപ്പിച്ചു
avatar image

NDR News

15 Feb 2026 09:51 PM

കോഴിക്കോട്: കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേയും, പഞ്ചായത്ത് കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ പ്രസിദ്ധ സംഗീത സംവിധായകൻ ശ്രീ പാലക്കാട് പ്രേം രാജിനും, കവി ചന്ദ്രൻ കാർത്തികയ്ക്കും ശ്രീ രാമാനന്ദാ ആശ്രമം സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ആദരവ് നൽകി. കഴിഞ്ഞ നാല് വർഷങ്ങളായി സംഘടനയുടെ ജില്ലാ സംസ്ഥാന സമ്മേളനങ്ങളിൽ അവതരിപ്പിച്ച സ്വാഗത ഗാനം ചിട്ടപ്പെടുത്തിയതിനാണ് ഈ ആദരവ് നൽകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സോമൻ ചാലിൽ പറഞ്ഞു.

    പി.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.പി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെഎം ശ്രീധരൻ, ജോ. സെക്രട്ടറി അജയൻ മൂലാട്, വൈസ് പ്രസിഡൻ്റ് കെ.പി. വിജയ, ടി.പി. രാഘവൻ, എൻ.കെ. പ്രഭാകരൻ, പി.വി. പുഷ്പൻ എന്നിവർ സംസാരിച്ചു. പാലക്കാട് പ്രേം രാജ്, ചന്ദ്രൻ കാർത്തിക എന്നിവർ മറുമൊഴി നൽകി. സംഗീത സായന്തനം ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് സ്വാഗതഗാനം ആലപിച്ചു.

 

NDR News
15 Feb 2026 09:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents