headerlogo
recents

വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

 വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
avatar image

NDR News

16 Feb 2026 10:13 PM

കോഴിക്കോട്: മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനായി കയറിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കുന്നത്ത്മൊട്ട ഏലേടത്ത് അബൂബക്കർ (71) ആണ് മരിച്ചത്. ടെറസിന് മുകളിൽ കയറിയപ്പോൾ, ടാങ്കിന്റെ സമീപത്തുകൂടി കടന്നുപോകുന്ന വയറിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

     ദൂരേക്ക് തെറിച്ചു വീണ അബൂബക്കറിനെ ഉടൻ തന്നെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്തെ ബഹളം കേട്ട് അബൂബക്കറിനെ രക്ഷിക്കാനെത്തിയ അയൽവാസി മാടാനയിൽ ആഷിറിനും (24) ഷോക്കേറ്റു. ഇയാൾ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. അബൂബക്കറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് കൈമാറി.

NDR News
16 Feb 2026 10:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents