'ശസ്ത്രക്രിയ ഉപകരണം അഞ്ചല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ല': ഡോ. ലളിതാംബിക
"അണ്ഡാശത്തിൽ കാൻസറാണോ എന്ന സംശയത്തിലാണ് ഓപ്പറേഷൻ ചെയ്തത്
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തെ നിസാരവത്കരിച്ചും വിചിത്രവാദം നിരത്തിയും ഡോ. ലളിതാംബിക. ശസ്ത്രക്രിയ ഉപകരണം അമ്പത് വർഷം വയറ്റിൽ ഇരുന്നാലും ഒരു കുഴപ്പവും സംഭവിക്കില്ല എന്നാണ് ഡോക്ടറുടെ വാദം. രോഗിയ്ക്ക് വർഷങ്ങൾക്ക് മുൻപ് ഒരു ശസ്ത്രക്രിയ നടന്നിട്ടുണ്ടെന്നും അതിലാണോ ഉപകരണം കുടുങ്ങിയത് എന്ന് അറിയില്ലല്ലോ എന്നും ഡോ.ലളിതാംബിക പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക ആണെന്നാണ് രോഗിയായ ഉഷ ജോസഫും മകൻ ഷിബിനും പറയുന്നത്. എന്നാൽ ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ് ആയതുകൊണ്ടാണ് കേസ് ഡയറിയിൽ തന്റെ പേര് എഴുതിയിരിക്കുന്നതെന്നും സർജറി ഡയറിയിൽ ശസത്രക്രിയ ചെയ്ത ഡോക്ടറുടെ പേര് ഉണ്ടാകു മെന്നുമാണ് ലളിതാംബിക പറയുന്നത്.

