വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
യുവാവ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
കൊയിലാണ്ടി: കോന്നാട് ബീച്ചില്‍ വെച്ച് വാഹനാപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊയിലാണ്ടി ഏഴുകുടിക്കല്‍ പാറക്കല്‍ താഴെ മനീഷ് (കിട്ടു-30) ആണ് മരിച്ചത്. ഏഴ് ദിവസം മുമ്പായിരുന്നു അപകടം സംഭവിച്ചത്. പുതിയാപ്പയില്‍ നിന്നും മത്സ്യബന്ധനം കഴിഞ്ഞ് വെള്ളയിലുള്ള അമ്മയുടെ വീട്ടില്‍ കറിക്കുള്ള മീന്‍കൊടുത്ത് തിരിച്ച് വീണ്ടും മത്സ്യ ബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം.
മനീഷ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനീഷ് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. അച്ഛന്‍: മണി, അമ്മ: ജയന്തി. സഹോദരി: അക്ഷയ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ.

