headerlogo
recents

കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്പാകളില്‍ പരിശോധന വ്യാപിപ്പിക്കാൻ തീരുമാനം

അനധികൃതമായി നിരവധി സ്പാകൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം.

 കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്പാകളില്‍ പരിശോധന വ്യാപിപ്പിക്കാൻ തീരുമാനം
avatar image

NDR News

21 Feb 2026 02:46 PM

 കോഴിക്കോട്: ജില്ലയിലെ സ്പാകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണ ത്തിന് പൊലീസ്. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സിറ്റിപൊലീസ് കമ്മീഷ്ണറാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. അനധികൃതമായി നിരവധി സ്പാകൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. പൊതുവിടങ്ങളിലും നിരത്തിലും സ്പാകളുമായി ബന്ധപെട്ട് പ്രത്യക്ഷപ്പെടുന്ന ഫോൺ നമ്പറുകൾ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

  എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അനധികൃത സ്പാകൾ ഉള്ളത് കോഴിക്കോടാണ് എന്നാണ് കണ്ടെത്തൽ.കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരത്തിലെ സ്പാ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

  സ്പാ മസാജ് സെന്ററുകൾക്കും കോർപ്പേറഷൻ ലൈസൻസ് മാത്രമാണ് ഉള്ളതെന്നും സ്പാ നടത്താൻ ആവശ്യമായ തെറാപ്പിസ്റ്റുകളുടെ യോഗ്യതാ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ ഹെൽത്ത് സർട്ടിഫിക്കറ്റ്, സ്ഥാപനത്തിൽ പാലിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയിൽ പല സ്ഥാപനങ്ങളും വീഴ്ച വരുത്തി യിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. വൈദ്യുതി പോസ്റ്റുകളിലും പൊതു സ്ഥലങ്ങളിലും ഫോൺ നമ്പർ പതിച്ചവർക്കെതിരെ നടപടി എടുക്കാനും ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു.

NDR News
21 Feb 2026 02:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents