headerlogo
recents

കോഴിക്കോട് ഭക്ഷണം കഴിച്ച് പണം ചോദിച്ചപ്പോൾ യുവാവ് ഹോട്ടൽ അടിച്ചു തകർത്തു

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം

 കോഴിക്കോട് ഭക്ഷണം കഴിച്ച് പണം ചോദിച്ചപ്പോൾ യുവാവ് ഹോട്ടൽ അടിച്ചു തകർത്തു
avatar image

NDR News

22 Feb 2026 02:48 PM

കോഴിക്കോട്: ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് യുവാവ് ഹോട്ടൽ തല്ലിത്തകർത്തു. കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് മുൻവശത്തെ അളിയൻസ് എന്ന ഹോട്ടലാണ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം.മൂന്നു പേരടങ്ങുന്ന സംഘമാണ് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയത്. 

      ഭക്ഷണം കഴിച്ച ശേഷം ഇവർ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്നതിനിടെ ക്യാഷ് കൗണ്ടറിലിരുന്ന യുവാവ് പണം ചോദിച്ചപ്പോൾ സംഘം അക്രമാസക്തരായി. തുടർന്ന് പുറത്തേക്ക് പോയ ഇവർ ഇരുമ്പ് വടി ഉൾപ്പടെ കൊണ്ടുവന്ന് ഹോട്ടൽ അടിച്ചു തകർക്കുകയായിരുന്നു. യുവാക്കളുടെ അതിക്രമം. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിന് അക്രമത്തിൽ പരിക്കേറ്റു. സംഘത്തിലെ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി പോലിസ് അന്വേഷണം ആരംഭിച്ചു.

 

NDR News
22 Feb 2026 02:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents