ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം നടുവണ്ണൂർ വില്ലേജ് ഓഫീസർക്ക്
ഫെബ്രുവരി 24ന് തിരുവനന്തപുരത്ത് റവന്യൂ മന്ത്രി പുരസ്കാരം വിതരണം ചെയ്യും
നടുവണ്ണൂർ: കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള റവന്യൂ അവാർഡിന് നടുവണ്ണൂർ വില്ലേജ് ഓഫീസർ പ്രീത അർഹയായി. നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് അധ്യാപകനായി റിട്ടയർ ചെയ്ത നരയംകുളം പുന്നോരൻകണ്ടി ഹരിദാസൻ മാസ്റ്ററുടെ പത്നിയാണ് വി പ്രീത. ഇത് ആദ്യമായാണ് നടുവണ്ണൂർ വില്ലേജ് ഓഫീസർക്ക് മികച്ച ഓഫീസർക്കുള്ള പുരസ്കാരം ലഭിക്കുന്നത്. ഇത് നടുവണ്ണൂറിനും ഒപ്പം നരയും കുളത്തിനും അഭിമാനമായി.
കാസർകോട് സ്വദേശിയായ വി. പ്രീത 2005 കാഞ്ഞങ്ങാട് ആർടിഒ ഓഫീസിൽ ക്ലർക്കായി ആണ് സേവനം ആരംഭിക്കുന്നത്. വിവാഹശേഷം പിന്നീട് കോഴിക്കോട് ജില്ലയിലേക്ക് ട്രാൻസ്ഫർ ആവുകയായിരുന്നു. തലക്കുളത്തൂർ വില്ലേജ് ഓഫീസിൽ സ്പെഷ്യൽ ഓഫീസർ ആയിരുന്ന വി പ്രീത സ്ഥാനക്കയറ്റം ലഭിച്ചാണ് നടുവണ്ണൂരിൽ എത്തുന്നത്. ഈ ഡിസ്ട്രിക്ട് പദ്ധതി, സ്പെഷ്യൽ പ്രോജക്ടുകൾ, പൊതുജനഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിലാണ് മികച്ച വില്ലേജ് ഓഫീസറെ തെരഞ്ഞെടുക്കുന്നത്. ഫെബ്രുവരി 24ന് തിരുവനന്തപുരത്ത് റവന്യൂ മന്ത്രി പുരസ്കാരം വിതരണം ചെയ്യും.

