സൗദി ജൂവലറിയിൽ നിന്ന് അഞ്ചുകോടി രൂപയുടെ സ്വർണം കവർന്ന പ്രതി കൊയിലാണ്ടിയിൽ അറസ്റ്റിൽ
2025 ഓഗസ്റ്റ് 10-നാണ് കേസിനാസ്പദമായ സംഭവം
കൊയിലാണ്ടി: സൗദിയിലെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പിൽ സൽമാൻ ഫാരിസാണ് (31) പിടിയിലായത്. മലപ്പുറം സ്വദേശികൾ നടത്തുന്ന ജൂവലറിയിൽനിന്ന് ജീവനക്കാരായ മൂന്നുപേർ അഞ്ചുകോടി രൂപയുടെ സ്വർണം കവർന്നെന്നാണ് കേസ്.
2025 ഓഗസ്റ്റ് 10-നാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡുചെയ്തു. മറ്റുപ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇൻസ്പെക്‌ടർ സുമിത് കുമാർ, എസ്.ഐ. ഗിരീഷ്, എസ്.സി.പി.ഒ.മാരായ പ്രവീൺകുമാർ, കരീം, സി.പി.ഒ. ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

