ഫ്രിഡ്‌ജിൽ സൂക്ഷിച്ച ഭക്ഷണം കഴിച്ച ഏഴു വയസ്സുകാരി മരിച്ചു;ഉമ്മയും സഹോദരിയും ആശുപത്രിയിൽ
മരണ കാരണം ഭക്ഷ്യവിഷ ബാധയാണോയെന്ന് സംശയം
മലപ്പുറം: ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനയ്ക്കൽ ലസ്‌നയാണ് മരിച്ചത്. ലയുടെ ഉമ്മ ഷഹല, സഹോദരി മിൻസ് എന്നിവരെയും മറ്റു മൂന്നു കുടുംബാംഗങ്ങളെയും ഭക്ഷ്യ വിഷബാധ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിൽ തയാറാക്കിയ ഭക്ഷണം തന്നെയാണ് ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മരണ കാരണം ഭക്ഷ്യവിഷ ബാധയാണോയെന്ന് സംശയമുണ്ട്. കാർത്തല മർകസ് ഇംഗ്ലിഷ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. പിതാവ്: ഹക്കീം

