headerlogo
recents

നാദാപുരത്ത് കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി;പുറത്തിറങ്ങാൻ ആകാതെ യാത്രക്കാർ

കൂട്ടത്തോടെ റോഡ് മുറിച്ചു കടക്കവെ കാറിനടിയിൽ കുടുങ്ങുകയായിരുന്നു

 നാദാപുരത്ത് കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി;പുറത്തിറങ്ങാൻ ആകാതെ യാത്രക്കാർ
avatar image

NDR News

23 Feb 2026 10:58 AM

നാദാപുരം: നാദാപുരത്ത് കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി. പന്നികൾ കൂട്ടത്തോടെ റോഡ് മുറിച്ചു കടക്കവെ ഒരെണ്ണം കാറിനടിയിൽ കുടുങ്ങുകയായിരുന്നു. ഇതോടെ കാർ നിർത്തിയിട്ടു. കാറിലുണ്ടായിരുന്ന കുടുംബം പുറത്തിറങ്ങാനാവാതെ കുടുങ്ങി. ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെ നാദാപുരം- പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ ചേറ്റു വെട്ടിയിലാണ് സംഭവം.    

    കൊടുവള്ളി സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഗനർ കാറിലാണ് പന്നി കുടുങ്ങിയത്. പൊലീസും, നാട്ടുകാരും, ഫയർഫോഴ്‌സും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു. ഇവർ സഞ്ചരിച്ച കാറിന് മുന്നിലൂടെ പത്തോളം വരുന്ന പന്നിക്കൂട്ടങ്ങൾ റോഡ് മുറിച്ചു കടക്കുകയായിരുന്നു. 

    Tags:
  • Pi
NDR News
23 Feb 2026 10:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents