headerlogo
recents

വാണിമേലിൽ ബൈക്കിൽ നിന്നും വീണു യുവാവ് മരണപ്പെട്ടു

ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം

 വാണിമേലിൽ ബൈക്കിൽ നിന്നും വീണു യുവാവ് മരണപ്പെട്ടു
avatar image

NDR News

24 Feb 2026 09:27 AM

നാദാപുരം: വാണിമേലിൽ സ്കൂ‌ട്ടർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ റോഡിൽ തലയടിച്ച് വീണ യുവാവ് മരിച്ചു. കുളപ്പറമ്പിലെ മടോപൊയിൽ രാഹുൽ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം.എതിർ വശത്ത് നിന്ന് സ്വകാര്യ ബസ് വരുന്നത് കണ്ട് സ്കൂട്ടർ നിയന്ത്രിക്കുന്നതിനിടെ രാഹുൽ റോഡിലേക്ക് തല ഇടിച്ച് വീഴുകയായിരുന്നു. 

   ഓടി കൂടിയവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരം കയറ്റിറക്ക് തൊഴിലാളിയാണ് മരിച്ച രാഹുൽ. പിതാവ്: രാജൻ, മാതാവ്: രജനി, സഹോദരൻ: രജിൽ.

 

 

NDR News
24 Feb 2026 09:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents