headerlogo
recents

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിൻ്റെ ഫൈനൽ ക്ലിയറൻസ്; നിർമ്മാണം അതിവേഗത്തിൽ

ഈ സന്തോഷ വാർത്ത മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

 വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിൻ്റെ ഫൈനൽ ക്ലിയറൻസ്; നിർമ്മാണം അതിവേഗത്തിൽ
avatar image

NDR News

24 Feb 2026 07:20 PM

  വയനാട് :കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് (ഫൈനൽ ക്ലിയറൻസ്) ലഭ്യമായി. പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അവസാന ഘട്ട അനുമതിയാണിപ്പോൾ ലഭിച്ചിരിക്കുന്നത്. ഈ സന്തോഷ വാർത്ത മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

  നിലവിൽ അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന ഈ പദ്ധതിക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി കൂടി ലഭിച്ചത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകും. തുരങ്കപാതയുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കി യാഥാർത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. വടക്കൻ കേരളത്തിലെ യാത്രാ സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ പദ്ധതിക്ക് എല്ലാ തടസ്സങ്ങളും നീങ്ങി അന്തിമ ക്ലിയറൻസ് ലഭിച്ചത് വലിയ നേട്ടമായാണ് വിലയിരുത്ത പ്പെടുന്നത്.

   പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍നിന്ന്‌ 22 കിലോമീറ്റര്‍കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും അറുതിയാകും. കേരളത്തില്‍നിന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും.

NDR News
24 Feb 2026 07:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents