headerlogo
recents

വലിയങ്ങാടി ദുരന്തം: അത്തോളിയിൽ ഇന്ന് ( ചൊവ്വാഴ്ച) ഹർത്താൽ

മരിച്ചവരുടെ വീട് മേയർ ഒ സദാശിവൻ, സന്ദർശിച്ചു

 വലിയങ്ങാടി ദുരന്തം: അത്തോളിയിൽ ഇന്ന് ( ചൊവ്വാഴ്ച) ഹർത്താൽ
avatar image

NDR News

24 Feb 2026 07:47 AM

അത്തോളി: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് അപകടത്തിൽ മരിച്ച അത്തോളി കുനിയിൽ കടവ് സ്വദേശി ബഷീറിന്റെ ഖബറടക്കം ഇന്ന് രാവിലെ 9 ന് കുനിയിൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും. അത്തോളി കണ്ണിപൊയിൽ സ്വദേശി അഷ്റഫിന്റെ ഖബറടക്കം രാവിലെ 9 ന് ചീക്കിലോട് ജുമാ മസ്‌ജിദിലും നടക്കും.

    ആദരാഞ്ജലി അർപ്പിക്കാൻ മരിച്ചവരുടെ വീട്ടിൽ മേയർ ഒ സദാശിവൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയകൃഷ്‌ണൻ മാസ്റ്റർ തുടങ്ങിയവർ രാത്രിയോടെ സന്ദർശിച്ചു. മരണപ്പെട്ടവരോടുള്ള ആദര സൂചകമായി ഇന്ന് രാവിലെ 10 വരെ അത്തോളിയിൽ കടകൾ അടച്ച്ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

 

NDR News
24 Feb 2026 07:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents