തറമലങ്ങാടിയിൽ അപകടത്തിൽ പെട്ട് പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
കാരയാട്: ഏക്കാട്ടൂർ പടിഞ്ഞാറേ പുളയുള്ള പറമ്പിൽ യു വി സുകുമാരൻ ഗുരുക്കൾ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഇക്കഴിഞ്ഞ പതിനേഴാം തിയ്യതി തറമ്മലങ്ങാടിയിൽ വെച്ചുണ്ടായ അപകടത്തിൽ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഉള്ളേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കാരയാട് സംഘത്തിലെ പ്രധാന ഗുരുക്കളായിരുന്നു.
പരേതനായ ഉണ്ണിയാം വീട്ടിൽ ചേനൻ നായരാണ് പിതാവ്. ഭാര്യ: ശാരദ അമ്മ.മക്കൾ: രമേശൻ, രജിത. മരുമക്കൾ : സജീന്ദ്രൻ, ഷീജ. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

