headerlogo
recents

പൊയിൽക്കാവിൽ ബിരുദ വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ഇന്നലെ വൈകുന്നേരമാണ് പെൺകുട്ടി മരിച്ചത്

 പൊയിൽക്കാവിൽ ബിരുദ വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
avatar image

NDR News

25 Feb 2026 09:01 AM

കൊയിലാണ്ടി: പൊയിൽക്കാവിൽ ബിരുദ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാലിൽ പറമ്പിൽ ശ്രീനന്ദയാണ് മരിച്ചത്. ഇരുപത് വയസായിരുന്നു. കൊല്ലം ഗുരുദേവ കോളേജിൽ ബി.എസ്.സി സൈക്കോളജി അവസാന വർഷ വിദ്യാർഥിനിയാണ്. ഇന്നലെ വൈകുന്നേരമാണ് പെൺകുട്ടി മരിച്ചത്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

   കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ചാലിൽ പറമ്പിൽ അനിൽ കുമാറിൻ്റെയും ലിസിയുടെയും മകളാണ്

 

NDR News
25 Feb 2026 09:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents