headerlogo
recents

മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‍യു ആക്രമണം; കഴുത്തിനും കൈക്കും പരിക്ക്

കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായി രുന്നു മന്ത്രി.

 മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‍യു ആക്രമണം; കഴുത്തിനും കൈക്കും പരിക്ക്
avatar image

NDR News

25 Feb 2026 04:39 PM

   കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്.യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റു. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മന്ത്രിക്കൊപ്പം സ്പീക്കർ ഷംസീറും ഉണ്ടായിരുന്നു. കണ്ണൂരിൽ പലയിടത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിച്ചത്.

  റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രിക്ക് നേരെ കെഎസ്‍യു ആക്രമണം അഴിച്ചുവിടുക യായിരുന്നു.സംഭവത്തിന് പിന്നാലെ മന്ത്രിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

  കണ്ണൂരിൽ ഔദ്യോഗിക പരിപാടികൾക്കായി എത്തിയ വീണ ജോർജിനെതിരെ വിവിധ യിടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ ഇന്ന് രാവിലെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധിച്ചിരുന്നു. യൂത്ത് ലീഗ് പ്രവർത്തകരെ മാറ്റിയാണ് മന്ത്രിക്ക് യാത്ര തുടരാനായത്.

 

 

NDR News
25 Feb 2026 04:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents