headerlogo
recents

നെറ്റിയിലും താടിയിലും മുറിവ്; പൊയിൽകാവിൽ മരിച്ച വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത

ശ്രീനാരായണ ഗുരുദേവ കോളേജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർത്ഥിനിയാണ് ശ്രീനന്ദ.

 നെറ്റിയിലും താടിയിലും മുറിവ്; പൊയിൽകാവിൽ മരിച്ച വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത
avatar image

NDR News

25 Feb 2026 04:54 PM

 പൊയിൽക്കാവ് :  കൊയിലാണ്ടി യിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽകുമാറിന്റെയും ലിസിയുടെയും മകൾ 21കാരി ശ്രീനന്ദയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

  പെൺകുട്ടിയുടെ നെറ്റിയിലും താടിയിലും കാണപ്പെട്ട മുറിവുകളാണ് ദുരൂഹത ഉയർത്തുന്നത്. ശ്രീനാരായണ ഗുരുദേവ കോളേജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർത്ഥിനിയാണ് ശ്രീനന്ദ.

    ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളേജിൽ നിന്നും മടങ്ങിവന്ന ശ്രീനന്ദയെ മാതാപിതാക്കൾ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത് കാണാൻ വിളിച്ചെങ്കിലും ഒപ്പം ചെല്ലാൻ പെൺകുട്ടി കൂട്ടാക്കിയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവ് വീട് അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടതോടെ ജനാലയിലൂടെ നോക്കിയപ്പോഴാണ് മകൾ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. വാതിൽ തകർത്ത് വീട്ടിനുള്ളിൽ കയറിയ ശേഷം കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച പ്പോഴേക്കും മരിച്ചിരുന്നു.

NDR News
25 Feb 2026 04:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents