headerlogo
recents

കണയങ്കോട്ട് വീട്ടുവളപ്പിൽ കരടിയുടെ സാന്നിധ്യം?

പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി

 കണയങ്കോട്ട് വീട്ടുവളപ്പിൽ കരടിയുടെ സാന്നിധ്യം?
avatar image

NDR News

26 Feb 2026 09:10 AM

കൊയിലാണ്ടി: ഉള്ളിയേരി പഞ്ചായത്തിലെ കണയങ്കോട് കരടിയെ കണ്ടെന്ന് നാട്ടുകാർ. കരിക്കോട്ട് മീത്തൽ ശബീഷിന്റെ വീട്ടുപറമ്പിലാണ് കഴിഞ്ഞദിവസം കരടിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. കറുത്ത് നല്ല വലുപ്പത്തിലുള്ള ജീവിയെയാണ് കണ്ടതെന്നാണ് ശബീഷ് പറയുന്നത്. കരടിയാണെന്ന് സംശയത്തെ തുടർന്ന് വീട്ടുകാർ പ്രദേശത്തെ ജനപ്രതിനിധികളെ വിവരം അറിയിക്കുകയായിരുന്നു. 

    തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപാടുകൾ പരിശോധിച്ചതിൽ നിന്നും ഇത് വലിയ കാട്ടുപന്നി ആണെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചതായി പ്രദേശത്തെ വാർഡ് മെമ്പർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്ത് വിശാലമായ റബ്ബർതോട്ടമുണ്ട്. കാട്ടുപന്നിയുടെ സാന്നിധ്യമുള്ള ഇടങ്ങളുമാണ്. അതുകൊണ്ടുതന്നെ കാട്ടുപന്നിയാണെന്നാണ് ഫോറസ്റ്റ് അധികൃതരുടെ നിഗമനം.

NDR News
26 Feb 2026 09:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents