headerlogo
recents

പേരാമ്പ്രയിൽ മർദ്ദനത്തിൽ പരിക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

പ്രതിയെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധന നടത്തി

 പേരാമ്പ്രയിൽ  മർദ്ദനത്തിൽ പരിക്കേറ്റ്  വയോധികൻ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
avatar image

NDR News

28 Feb 2026 03:11 PM

പേരാമ്പ്ര: പേരാമ്പ്രയിൽ അയൽവാസിയുടെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിലായി. ചേനോളി കീഴൽ മീത്തൽ വിനോദൻ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി പേരാമ്പ്ര താലൂക്കാശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധന നടത്തി.

      ഇക്കഴിഞ്ഞ എട്ടാം തിയ്യതി രാത്രിയായിരുന്ന ബാലന് വിനോദൻ്റെ മർദ്ദനമേറ്റത്. ബാലനും ഭാര്യയും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ കയറിയത് ചോദ്യംചെയ്‌തതാണ് മർദ്ദനത്തിന് കാരണമായതെന്നാണ് ബാലൻ്റെ കുടുംബം പറയുന്നത്. ബാലൻ്റെ നെഞ്ചിലും കഴുത്തിലുമായിരുന്നു മർദ്ദനമേറ്റത്.

 

NDR News
28 Feb 2026 03:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents