headerlogo
recents

കേരളം തുടരും എന്ന സന്ദേശവുമായി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവിക കലാജാഥ സമാപിച്ചു

കവിയും സാംസ്കാകാരിക പ്രവർത്തകനുമായ ആർ ബാലറാം പരിപാടി ഉദ്ഘാടനം ചെയ്തു.

 കേരളം തുടരും എന്ന സന്ദേശവുമായി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവിക കലാജാഥ സമാപിച്ചു
avatar image

NDR News

28 Feb 2026 01:26 PM

 കോഴിക്കോട്: കേരളം തുടരും എന്ന സന്ദേശവുമായി കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവിക കലാജാഥ സമാപിച്ചു. ജനാധിപത്യ സഭകളേയും ഫെഡറൽ തത്വങ്ങളേയും നോക്കുകുത്തി യാക്കി മതരാഷ്ട്ര നിർമിതി ലക്ഷ്യമിടുന്ന വർഗീയ പ്രചാരണം രാജ്യത്താകെ ശക്തിപ്പെടുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യാവസ്ഥകളും മികവുകളും അടയാളപ്പെടുത്തുന്ന സ്കിറ്റുകൾ, സംഗീത ശിൽപ്പങ്ങൾ, നാടകം എന്നിവയാണ് കലാജാഥയിൽ അവതരിപ്പിച്ചത്.

   23ന് വടകരയിൽ കവിയും സാംസ്കാകാരിക പ്രവർത്തകനുമായ ആർ ബാലറാം ഉദ്ഘാടനം ചെയ്ത കലാജാഥ കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, മണാശ്ശേരി, തലക്കുളത്തൂർ, സിവിൽ സ്റ്റേഷൻ, ഫറോക്ക് എന്നിവിടങ്ങളിലെ അവതരണത്തിന് ശേഷമാണ് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ സമാപിച്ചത്.

  എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ രാജേഷ് മാനേജരായ ജാഥയിൽ കെ എം ഉണ്ണിക്കൃഷ്ണൻ, ടി പി അനിൽ കുമാർ, വി കെ ബാബുരാജ്, കെ. സജീവൻ, എ കെ ഹരീഷ് (ജിഎസ്ടി കോഴിക്കോട്), എം ഒ ജിസ, എ.വി ഷീജ, കെ. പ്രേംജിത്ത്, ആര്‍ സി രാജേഷ്, പി പി ഷൈനി, ഗിരീഷ്, എന്‍. ബിന്ദു, കെ.എന്‍ ഷാജി, പ്രദോഷ് മുദ്ര, കെ മിനി, കെ.വി ശ്രീവിദ്യ, മണിപ്രസാദ്, എം.പി ജിതേഷ് ശ്രീധർ എന്നിവർ അംഗങ്ങളുമായിരുന്നു. കലാജാഥ മനോജ് നാരായണൻ ആണ്‌ സംവിധാനം നിർവഹിച്ചത്.

NDR News
28 Feb 2026 01:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents