വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിനി മരിച്ചു
ഇക്കഴിഞ്ഞ 20 ന് രാത്രി വീട്ടിൽ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു
തിക്കോടി: വിഷം കഴിച്ച് ചികിത്സയിലായിരുന്ന തിക്കോടി പെരുമാൾ പുരം സ്വദേശിനി മരിച്ചു. പെരുമാൾ പുരം കിഴക്കൻ കുളങ്ങരക്ക് സമീപം ചെറുകുറ്റി സുറുമി ആണ് മരിച്ചത്. ഇരുപത്തൊൻപതു വയസ്സായിരുന്നു. ഇക്കഴിഞ്ഞ 20 ന് രാത്രി അവശ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചതോടെ ആണ് വിഷം ഉള്ളിൽ ചെന്ന വിവരം അറിയുന്നത്.
തുടർന്ന്, ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ ഇന്നലെ വൈകിയിട്ട് മരണപ്പെടുകയും ചെയ്‌തു.ഉപ്പ: മുസ്‌തഫ. ഉമ്മ: സൗദ. ഭർത്താവ്: ജംഷീർ. മക്കൾ: ആദിൽ, അജുവ. സഹോദരൻ: മുഹമ്മദ് ഷഹൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

