headerlogo
recents

ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിക്ക് നീക്കം

അനുമതി തേടി അതിജീവിതയുടെ അഭിഭാഷക

 ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിക്ക് നീക്കം
avatar image

NDR News

02 Mar 2026 11:50 AM

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി തേടി അഭിഭാഷക. നടിയെ അക്രമിച്ച കേസിലെ പ്രോസിക്യൂട്ടറായ അഡ്വ. ടി ബി മിനിയാണ് അഡ്വക്കേറ്റ് ജനറലിനോട് ഹർജിക്ക് അനുമതി തേടിയിരിക്കുന്നത്. അതിജീവിതയുടെ അഭിഭാഷകയെ അപമാനിക്കുന്ന തരത്തിൽ ജഡ്ജി പരാമർശങ്ങൾ നടത്തി എന്നാരോപിച്ചാണ് നടപടി.

    കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു ജഡ്ജി ഹണി എം വര്‍ഗീസിന്റെ വിവാദ പരാമര്‍ശങ്ങള്‍. എന്നാൽ ജഡ്ജിയുടെ പരാമർശങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് അഡ്വ. ടി ബി മിനി ചൂണ്ടിക്കാണിച്ചിരുന്നു. കോടതിയിലെ ഉദ്യോഗസ്ഥയായ അഭിഭാഷകയെ അപമാനിക്കുന്ന താണ് പരാമര്‍ശങ്ങൾ. ജഡ്ജിയുടെ പരാമര്‍ശം വ്യക്തിപരമായും അഭിഭാഷക എന്ന നിലയിലും അപമാനിതയാക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും അഡ്വ. ടി ബി മിനി പറഞ്ഞു.

 

 

NDR News
02 Mar 2026 11:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents