മദ്യലഹരിയിൽ പരാക്രമം കാട്ടിയ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടി പാർലറും എറിഞ്ഞു തകർത്തു
കല്ലേറിൽ സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായി
കോഴിക്കോട്: മുക്കത്ത് മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. സ്റ്റുഡിയോയും ബ്യൂട്ടി പാർലറും എറിഞ്ഞു തകർത്തു. എൻ.ഐ.ടി ക്യാമ്പസിന് സമീപം ഇന്നലെ വൈകിയിട്ടായിരുന്നു സംഭവം. അക്രമം നടത്തിയ ബിജുവിനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സ്ഥാപനങ്ങളുടെ മുന്നിലെത്തിയ ഇയാൾ മദ്യ ലഹരിയിൽ കല്ലെറിയുകയായിരുന്നു. കല്ലേറിൽ സ്ഥാപനങ്ങൾക്ക് നാശ നഷ്ടമുണ്ടായി. ആക്രമണത്തിൽ എൻ.ഐ.ടിയിലെ വിദ്യാർഥി അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. സ്റ്റുഡിയോ ഉടമ, ബ്യൂട്ടിപാർലർ ജീവനക്കാരൻ, പാർലറിൽ എത്തിയ വിദ്യാർഥി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

