താമരശ്ശേരിയിൽ നിന്ന് കൊയിലാണ്ടി യിലേക്ക് രാത്രിയുള്ള കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു
ഉള്ളേരി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് രാത്രികാല വിശ്രമ സൗകര്യം ഒരുക്കിയിരിക്കും
കൊയിലാണ്ടി: രാത്രി ഒമ്പതു മണിക്കുശേഷം താമരശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്കും പുലർച്ചെ കൊയിലാണ്ടിയിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്കും പോകേണ്ട യാത്രക്കാർക്കും ഇനി കെ.എസ്.ആർ. ടി.സിയിൽ യാത്ര ചെയ്യാം. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്കുള്ള രാത്രികാല സ്റ്റേ സർവ്വീസ് പുനരാരംഭിച്ചു. ഉള്ളേരി ഗ്രാമപഞ്ചായത്താണ് കെ.എസ്.ആർ. ടി.സി ജീവനക്കാർക്ക് രാത്രികാല വിശ്രമ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബസ് സർവ്വീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ബാലുശ്ശേരി എം.എൽ.എ അഡ്വ.കെ.എം. സച്ചിൻദേവ് ഇടപെട്ടതിൻ്റെ ഭാഗമായാണ് സർവ്വീസ് പുനരാരംഭിച്ചത്. രാത്രി സർവീസ് :- 09.10 താമരശ്ശേരി, 09.40 ബാലുശ്ശേരി, 10.10 കൊയിലാണ്ടി, 10.20 കൊയിലാണ്ടി (തിരിച്ച്), 10.35 ഉള്ളേരി (STAY), രാവിലെ സർവീസ്, 05.30 ഉള്ളേരി, 05.50 ബാലുശ്ശേരി, 06.20 താമരശ്ശേരി.

