headerlogo
recents

കെ എസ് ആർ ടി സി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ചു

കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

 കെ എസ് ആർ ടി സി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ചു
avatar image

NDR News

05 Mar 2026 09:24 AM

   തിരുവനന്തപുരം :കെ എസ് ആർ ടി സി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൊല്ലം- അഞ്ചാലുംമൂട് തിരുവനന്തപുരം പാതകളിൽ ആരംഭിക്കുന്ന രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 

    കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാനത്ത് ഏറ്റവുമധികം ബസ് സ്റ്റേഷനുകൾ നിർമ്മിച്ച കാലഘട്ടമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. നിലവിൽ ഗ്യാരേജ് നിൽക്കുന്ന സ്ഥലത്ത് 15 കോടി രൂപ ചെലവഴിച്ച് രണ്ട് ഭൂഗർഭ നിലകൾ ഉൾപ്പെടെ നാല് നിലകളിലായാണ് പുതിയ കെട്ടിടം നിർമ്മിക്കുക. നിലവിൽ ബസ് ടെർമിനൽ സ്ഥിതി ചെയ്യുന്നിടത്ത് ഷോപ്പിംഗ് കോംപ്ലക്സ്, പഞ്ചനക്ഷത്രം ഹോട്ടൽ എന്നിവ നിർമ്മിക്കും. 8906 രൂപ പ്രതിവർഷം അടച്ചാൽ ഓരോ ജീവനക്കാർക്കും അവരുടെ 4 അംഗ കുടംബാഗങ്ങൾക്കും 50 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുമെന്ന് മന്ത്രി യോഗത്തിൽ പ്രഖ്യാപിച്ചു. അപകട മരണത്തിന് 1.15 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാകും.

    കെഎസ്ആർടിസിയുടെ ഡിജിറ്റൽവൽക്കരണ പ്രവർത്തനങ്ങൾ പൊതുജന ങ്ങളിലേക്ക് എത്തിക്കുന്ന ഡിജിറ്റൽ ധവളപത്രവും ചടങ്ങിൽ പ്രകാശനം ചെയ്തു. നാഗർകോവിൽ- കളയിക്കാവിള, കൊല്ലം- അഞ്ചാലുംമൂട്- തിരുവനന്തപുരം പാതകളിൽ ആരംഭിക്കുന്ന രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. സി പി ഐ എം കൊല്ലം ജില്ലാ ആക്ടിങ്ങ് സെക്രട്ടറി എസ് ജയമോഹന്റെ അപേക്ഷയിലാണ് പുതിയ ബസുകൾ മന്ത്രി അനുവദിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമാണ് കഴിഞ്ഞ 10 വർഷത്തെ എം എൽ എ കാലമെന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന എം.മുകേഷ്എം എൽ എ   പറഞ്ഞു. കെ എസ് ആർ ടി സി എം ഡി ഡോ പി എസ് പ്രമോദ് ശങ്കർ, തുടങ്ങിയവർ പങ്കെടുത്തു.

 

 

NDR News
05 Mar 2026 09:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents